*
തോട്ടുമുക്കം :ജെയിംസ് അഗസ്റ്റിൻ മാസ്റ്റർ ഉണർവ്വ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ പ്രശസ്ത സാഹിത്യകാരൻ ശ്രീ ഒവി വിജയന്റെ 21-ാം ചരമദിനത്തോടനുബന്ധിച്ച് ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗൺസിലർ ശ്രീ ടോമി മാസ്റ്റർ പുസ്തകാവലോകനം നടത്തി. ശ്രീ | KS വിനോദ് മാസ്റ്റർ മോഡറേറ്ററായി.. ശ്രീ ജോർജ്ജ് എൻ മാമൻ മാൻ മാസ്റ്റർ, ശ്രീv K രാഘവൻ മാസ്റ്റർ ശ്രീ മാത്യു ഈട്ടിക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ലൈബ്രറി സെക്രട്ടറി ശിവദാസൻ മാസ്റ്റർ സ്വാഗതവും ലൈബ്രറി പ്രസിഡന്റ് vk രാഘവൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
0 Comments