Ticker

6/recent/ticker-posts

പ്രതിരോധത്തിന്റെ കനത്ത മുന്നറിയിപ്പുമായി വ്യാപാരികൾ

 

തോട്ടുമുക്കം: വ്യാപാരിസമൂഹത്തിന്റെ യൂത്ത് വിങ്ങും, വനിത വിങ്ങും  പങ്കെടുത്ത ലഹരിക്കെതിരെയുള്ള ജാഗ്രതാ റാലി, ലഹരിക്കെതിരെയുള്ള ഒരു കനത്ത മുന്നറിയിപ്പായി മാറി.

തോട്ടുമുക്കം അങ്ങാടിയിൽ  നിന്നാരംഭിച്ച പ്രൗഢഗംഭീരമായ റാലി പള്ളിത്താഴെ അങ്ങാടിയിൽ സമാപിച്ചു.

തോട്ടുമുക്കത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രതാറാലിയും പൊതു സമ്മേളനവും നടത്തി.

മയക്കുമരുന്ന് ഉപയോഗത്തിന്റെ ദുരന്തങ്ങളെക്കുറിച്ച്  

*പൊലീസ് ഓഫിസർ രംഗീഷ് കടവത്ത്* ക്ലാസെടുത്തു.


 കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. 


വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ഒ.എ.ബെന്നി ആധ്യക്ഷ്യം വഹിച്ചു.

സമിതി നിയോജക മണ്ഡലം സെക്രട്ടറി ജിൽസ് പെരിഞ്ചേരി, പഞ്ചായത്ത് അംഗം സിജി കുറ്റിക്കൊമ്പിൽ, ഷരീഫ് അമ്പലക്കണ്ടി, സിനോയി തോട്ടുമുക്കം, മുജീബ് റഹ്‌മാൻ, ട്രഷറർ ജുബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് കരോക്കെ ഗാനമേള  നടത്തി.

Post a Comment

0 Comments