Ticker

6/recent/ticker-posts

കിഫ സംസ്ഥാന വ്യാപകമായി സമര പഥം സംഘടിപ്പിക്കുന്നു*


                     


                                                                                                                                          കൂടരഞ്ഞി: കേരളത്തിൽ അതി രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനെതിരെയും അതിലും രൂക്ഷമായ തുടരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഈ വിഷയത്തിലുള്ള അനാസ്ഥയ്ക്കെതിരെയും *കിഫ* സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന *'സമരപഥം'*  *2025* *ഏപ്രിൽ 12 ശനിയാഴ്ച വൈകിട്ട് 4.30 ന്* കോഴിക്കോട് ജില്ലയിലെ *കൂടരഞ്ഞിയിൽ* വെച്ചു നടത്തുന്നു. 


അന്നേ ദിവസം 4.30 ന് *കൂടരഞ്ഞി പോസ്റ്റ് ഓഫീസ്* ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം കൂടരഞ്ഞി അങ്ങാടിയിൽ സമാപിക്കുകയും തുടർന്ന് നടക്കുന്ന പൊതു സമ്മേളനം കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ഉദ്ഘാടനം ചെയ്യുന്നതുമാണ്. 


പ്രസ്തുത പ്രധിഷേധ മാർച്ചിലും പൊതുയോഗത്തിലും പങ്കെടുക്കുവാൻ  മുഴുവൻ മനുഷ്യ സ്നേഹികളെയും കൂടരഞ്ഞിയിലേക്ക് ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു


ടീം കിഫ

#കാട്ടിൽമതികാട്ടുനീതി 

#ഏകവനംപദ്ധതിതുലയട്ടെ.

Post a Comment

0 Comments