ഗോതമ്പറോഡ്: 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കൊടിയത്തൂർ ഗ്രായത്തിലെ ആയുർവേദ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു. ആശുപത്രിയിലെത്തുന്നവർക്കും ജീവനക്കാർക്കും കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ചുറ്റുമതിൽ, മുറ്റം ഇൻ്റർലോക്ക് കട്ട വിരിക്കൽ, ഗേറ്റ് നവീകരണം, പെയിൻ്റിംഗ് എന്നിവയാണ് പൂർത്തിയാക്കിയത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറം, വാർഡ് മെമ്പർ കോമളം തോണിച്ചാൽ തുടങ്ങിയവർ സംസാരിച്ചു.
പടം : നവീകരിച്ച സബ് സെൻ്ററിൻ്റെ ഉദ്ഘാടനം ദിവ്യ ഷിബു നിർവഹിക്കുന്നു
0 Comments