Ticker

6/recent/ticker-posts

ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ വാർഷിക ജനറൽ ബോഡി യോഗവും, പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും നടത്തി*

 *


                                  ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്റർ, 2024 - 2025 കാലത്തെ വാർഷിക ജനറൽബോഡി യോഗവും, പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങും, കൂടരഞ്ഞി സർവീസ് ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് ഒയിസ്ക സൗത്ത് ഇന്ത്യ സെക്രട്ടറി ജനറൽ ശ്രീ. അരവിന്ദ് ബാബു യോഗം ഉദ്ഘാടനം ചെയ്തു.


 കൂടരഞ്ഞി ചാപ്റ്റർ പ്രസിഡന്റ്, അജു പ്ലാക്കാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഒയിസ്ക കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ശ്രീമതി. ലേഖ കോറോത്ത്,  മുഖ്യപ്രഭാഷണം നടത്തി.ഒയിസ്ക ജില്ലാ സെക്രട്ടറി ശ്രീ. ജി.കെ വേണു മാസ്റ്റർ , കൂടരഞ്ഞി ചാപ്റ്റർ സെക്രട്ടറി ബിജു നിറം, ട്രഷറർ ബിജു മറ്റത്തിൽ, സുബി ഇടമല, വിനോദ് പെണ്ണാപറമ്പിൽ, സെലിൻ മങ്കരയിൽ, അക്സ അന്ന രാജു,  സജി പെണ്ണാപറമ്പിൽ, എന്നിവർ, യോഗത്തിൽ സംസാരിച്ചു.2025 - 2026 വർഷത്തെ  പ്രസിഡണ്ടായി ജോസ് കെ. ജെ. കുഴുമ്പിൽ, സെക്രട്ടറി, ജോഷി സെബാസ്റ്റ്യൻ ആലുങ്കൽ, ട്രഷറർ, ഷിന്റോ  ചുരുളിയിൽ, എന്നിവർ സത്യപ്രതിജ്ഞ ചെയ്തു  അധികാരം ഏറ്റു.  അതോടൊപ്പം മൂന്ന് പുതിയ മെമ്പർമാരും ഒയിസ്ക കൂടരഞ്ഞി ചാപ്റ്ററിൽ ചേർന്നു.

Post a Comment

0 Comments