Ticker

6/recent/ticker-posts

ആയിഷ റുഫൈദക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരം

 *ഐ എസ് ആർ ഒ* *പ്രോഗ്രാമിലേക്കുള്ള* *പ്രത്യേക ക്ഷണിതാവ്*

*ആയിഷ റുഫൈദക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ആദരം*



കൊടിയത്തൂർ :



ഐ എസ് ആർ ഒ യുടെ യുവ ശാസ്ത്രക്ജരുടെ പ്രോഗ്രാം ആയ *യൂവിക* 2025 ലേക്ക് കേരളത്തിൽ നിന്ന് തിരഞ്ഞെടുത്ത 10 പേരിൽ വെസ്റ്റ് കൊടിയത്തൂരിലെ ആയിഷ റുഫൈദയും.


റുഫൈദക്ക് കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ്‌ ദിവ്യ ഷിബു സമ്മാനിച്ചു.വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.


ഗ്രാമ പഞ്ചായത്ത് മെമ്പർ എം ടി റിയാസ്,ആയിഷ ചേലപ്പുറത്ത്,മറിയം കുട്ടി ഹസ്സൻ,ടി കെ അബൂബക്കർ,ഐ സി ഡി എസ് സൂപ്പർ വൈസർ ലിസ,കെ ഹസ്സൻ കുട്ടി,കെ മുഹമ്മദ് നജീബ്,തൊട്ടിമ്മൽ അഹമ്മദ്,കെ അബ്ദുറഹ്മാൻ, തുടങ്ങിയവർ സംബന്ധിച്ചു .



ഐ എസ് ആർ ഒ യുടെ ഏഴ് സെന്ററുകളിൽ ആയി രണ്ട് ആഴ്ച്ച നീണ്ടു നിൽക്കുന്ന ക്യാമ്പിൽ സൗജന്യമായി റുഫൈദക്ക് പങ്കെടുക്കാം.റുഫൈദക്കുള്ള പരിശീലന പരിപാടി ഏപ്രിൽ 17 ന് തിരുവനന്തപുരം ഐ എസ് ആർ ഒ വിക്രം സാരാ ഭായ് സ്‌പേസ് സെന്ററിൽ വെച്ച് നടക്കും.


കൊടിയത്തൂർ പി ടി എം ഹയർ സെകണ്ടറി സ്കൂളിൽ ഒമ്പതാം ക്ലാസ്സിൽ പഠിക്കുന്ന റുഫൈദ വിവിധ സ്ക്കോളർഷിപ്പ് പരീക്ഷകളിലും ക്വിസ് മൽസരങ്ങളിലും എല്ലാം ഇതിനകം തന്നെ തിളക്കമുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.


വെസ്റ്റ് കൊടിയത്തൂരിലെ പുറായിൽ അബ്ദുള്ളയുടേയും താത്തൂരിലെ മുതരിപ്പറമ്പിൽ ആയിഷകുട്ടിയുടേയും മകളാണ് ഈ യുവ ശാസ്ത്രജ്ഞ

Post a Comment

0 Comments