*സാഹോദര്യ പദയാത്ര തോട്ടുമുക്കത്ത് ഫ്‌ളാഗോഫ് ചെയ്തു*
*കൊടിയത്തൂരില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു*
കൊടിയത്തൂര്‍:
നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സാഹോദര്യ കേരള പദയാത്രയുടെ പ്രചരണാര്‍ത്ഥം കൊടിയത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.ടി ഹമീദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സാഹോദര്യ പദയാത്ര തോട്ടുമുക്കത്ത് പാര്‍ട്ടി ജില്ലാ ട്രഷറര്‍ അന്‍വര്‍ കെ.സി ഫ്‌ളാഗോഫ് ചെയ്തു. പള്ളിത്താഴെ, ഗോതമ്പറോഡ്, എരഞ്ഞിമാവ്, പന്നിക്കോട്, മാട്ടുമുറി കാരക്കുറ്റി, തെനങ്ങാംപറമ്പ്, മുതുപ്പറമ്പ്, പൊറ്റമ്മല്‍, പഴംപറമ്പ്, ചെറുവാടി സ്വീകരണ കേന്ദ്രങ്ങള്‍ വഴി ചുള്ളിക്കാപറമ്പില്‍ ആദ്യ ദിവസം സമാപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസ്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച വെസ്റ്റ് കൊടിയത്തൂരില്‍ നിന്നാരംഭിച്ച്, സൗത്ത് കൊടിയത്തൂര്‍ നിന്നും ബഹുജന പദയാത്രയായി കോട്ടമ്മല്‍ അങ്ങാടിയില്‍ സമാപിച്ചു. ഗോതമ്പറോഡില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനവും സ്വീകരണ സമ്മേളനവും ജില്ലാ ഉപാധ്യക്ഷന്‍ ഷംസുദ്ദീന്‍ ചെറുവാടി നിര്‍വഹിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ഇ.എന്‍ നദീറ, എം.വി അബ്ദുറഹിമാന്‍, ഇ.എന്‍ അബ്ദുറസാഖ്, എം.എ ഹക്കീം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കോട്ടമ്മല്‍ നടന്ന സമാപന പൊതുസമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ ഉപാധ്യക്ഷന്‍ ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ചന്ദ്രന്‍ കല്ലുരുട്ടി മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെ.ടി ഹമീദ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ഇ.എന്‍ നദീറ, റഫീഖ് കുറ്റിയോട്ട്, സാലിം ജീറോഡ്, കെ.സി യൂസുഫ് എന്നിവര്‍ സംസാരിച്ചു.
ബഹുജന റാലിക്ക് വൈസ് പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി, ട്രഷറര്‍ ഹാജറ പി.കെ, തസ്നീം കൊടിയത്തൂര്‍, ജാഫര്‍ പുതുക്കുടി, അശ്‌റഫ് പിപി, ഫഹീം പിപി, അശ്‌റഫ് പി.കെ എന്നിവര്‍ നേതൃത്വം നല്‍കി.
ഫോട്ടോ
നാടിന്റെ നന്മക്ക് നമ്മളൊന്നാകണം കെ.ടി ഹമീദിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വെല്‍ഫെയര്‍ പാര്‍ട്ടി സാഹോദര്യ പദയാത്ര ഫ്‌ളാഗോഫ് തോട്ടുമുക്കത്ത് ജില്ലാ ട്രഷറര്‍ അന്‍വര്‍ കെ.സി നിര്‍വഹിക്കുന്നു.
0 Comments