തോട്ടുമുക്കം: തോട്ടുമുക്കം പനമ്പിലാവ് അങ്ങാടിയിൽ ക്രൂയിസർ മറിഞ്ഞ് നിരവധി പേർക്ക് പരിക്ക് ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മലപ്പുറം ജില്ലയിലെ ചെമ്മാട് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കക്കാടംപൊയിൽ നിന്നും
പനമ്പ്ലാവ് അങ്ങാടിയിലേക്ക് വരുന്ന കുത്തനെയുള്ള ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട് വാഹനമറിയുക ഉണ്ടായത് നിരവധി കുട്ടികളും സ്ത്രീകളും ഉണ്ടായിരുന്നു പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരുടെ നില സാരമുള്ളതല്ല എന്നാണ് അറിയാൻ കഴിഞ്ഞത്
പെരുന്നാൾ അവധി ആഘോഷിച്ചു കക്കാടംപൊയിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന മലപ്പുറം ചെമ്മാട് കെടുഞ്ഞി സ്വദേശികൾ സഞ്ചരിച്ച ക്രൂയിസർ ജീപ്പാണ് അപകടത്തിൽപ്പെട്ടത്.
കുട്ടികൾ അടക്കം നിരവധി യാത്രക്കാർ ഉണ്ടായിരുന്നു ജീപ്പിൽ.
പരിക്കേറ്റവരെ അരീക്കോട് ഉള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയെ തോളല്ലിനു പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്.തുടർന്ന് പോലീസും ഫയർഫോഴ്സ് യൂണിറ്റും എത്തി വാഹനം മാറ്റി.
0 Comments