Ticker

6/recent/ticker-posts

തോട്ടുമുക്കം ജി യു പി സ്കൂളിൽ ഫർണിച്ചറുകൾ വിതരണം ചെയ്തു

 


തോട്ടുമുക്കം: സർക്കാർ വിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ശിശു സൗഹൃദ പഠനാന്തരീക്ഷമൊരുക്കുക എന്ന ലക്ഷ്യത്തോടെ 

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഫർണീച്ചറുകൾ വിതരണമാരംഭിച്ചു. ഇതിൻ്റെ ഭാഗമായി  2024:2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോട്ടുമുക്കം ജി യു പി സ്കൂളിന് ബെഞ്ചും ഡസ്കും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനാധ്യാപിക ബി.ഷറീന ഏറ്റുവാങ്ങി.

 വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ  അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം സിജി കുറ്റിക്കൊമ്പിൽ, പിടിഎ പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ, പി.ടി.എ, എം.പി.ടി.എ ഭാരവാഹികൾ, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു 


പടം :

Post a Comment

0 Comments