കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത കർമസേനാംഗങ്ങൾക്ക് യൂണിഫോമുകളും സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 2 ജോഡിയൂണി ഫോം,ഷൂസ്, ഗ്ലൗസ് തുടങ്ങിയവയാണ് നൽകിയത്. വിതരണോദ്ഘാടനം ഹരിത കർമസേന പ്രസിഡൻ്റ് സി. സജിതക്ക് നൽകി
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു
നിർവഹിച്ചു. ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ആയിഷ ചേലപ്പുറം, ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, യു.പി മമ്മദ്, കെ.ജി സീനത്ത്, അസിസ്റ്റൻറ് സെക്രട്ടറി അബ്ദുൽ ഗഫൂർ,
ഹെൽത്ത് ഇൻസ്പെക്ടർ സി. റിനിൽ, വി.ഇ.ഒമാരായ പ്രശാന്ത്, അമൽ, എന്നിവർ സംബന്ധിച്ചു
പടം.. യൂണിഫോം വിതരണം ദിവ്യ ഷിബു നിർവഹിക്കുന്നു
0 Comments