കൊടിയത്തൂർ: നാടാകെ ലഹരി മാഫിയ പിടിമുറുക്കിയ സാഹചര്യത്തിൽ കാരക്കുറ്റിയിൽ ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ലഹരിക്കെതിരെ നടന്നുവരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് ജനകീയ സദസ് സംഘടിപ്പിച്ചത്.
കാരക്കുറ്റി ജി.എൽ.പി.സ്കൂളിൽ നടന്ന പരിപാടി മാവൂർ എസ്.ഐ സലീം മുട്ടാത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ വി. ഷംലൂലത്ത് അധ്യക്ഷയായി. എക്സൈസ് അസി. ഇൻസ്പെക്ടർ സിറാജുദ്ധീൻ, മഹല്ല് ഖാളി എം.എ അബ്ദുസലാം, എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മുഹമ്മദ് ഉണ്ണി മാസ്റ്റർ ,എ൦ എ അബ്ദുറഹിമാൻ, ഗിരീഷ് കാരക്കുറ്റി, അഹമ്മദ് കുട്ടി പൂളക്കതൊടി, പി അഹമ്മദ്, അബ്ദുറഹ്മാൻ മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു.സ്ത്രീകളും കുട്ടികളുമുൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
ചിത്രം: ലഹരിക്കെതിരെ ജനകീയ സദസ് സലീം മുട്ടാത്ത് ഉദ്ഘാടനം ചെയ്യുന്നു
0 Comments