Ticker

6/recent/ticker-posts

വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വടക്കുവീട്ടില്‍ റഊഫിനായി നാടൊരുമിക്കുന്നു.*




_ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു_


*ഗോതമ്പറോഡ്:*  എരഞ്ഞിമാവില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഗോതമ്പറോഡ് താമസിക്കുന്ന വടക്കുവീട്ടില്‍ റഊഫിനായി നാടൊരുമിക്കുന്നു. ഏപ്രില്‍ 14നാണ് റഊഫ്-നസീറ ദമ്പതിമാര്‍ സഞ്ചരിച്ച ബൈകിന് പിറകെ നിയന്ത്രണം വിട്ടുവന്ന കാറിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ സംഭവസ്ഥലത്തുവെച്ച് തന്നെ നസീറ മരണപ്പെട്ടു. ചെറിയ പരിക്കുകളോടെ മൂന്നാംക്ലാസുകാരി മകള്‍ അപകടനില തരണം ചെയ്തെങ്കിലും വലതു കാലിന്റെ തുടയെല്ല് പൊട്ടുകയും രക്തധമനികള്‍ മുറിയുകയും ചെയ്ത് സങ്കീര്‍ണ്ണമായ അവസ്ഥയിലാണ്. ഒരു സര്‍ജറി പൂര്‍ത്തിയായി. തലക്ക് മൂന്നോളം പൊട്ടുകള്‍ ഉണ്ട്. ഈ കുടുംബത്തിന്റെ അത്താണിയായ, കൂലിപ്പണിക്കാരനായ റഊഫ് എന്ന മിടുക്കനായ ചെറുപ്പക്കാരനെ ജീവിതത്തിലേക്ക് എത്തിക്കാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ഡോക്ടമാര്‍ പറയുന്നത്. റഊഫിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രാര്‍ഥനയിലാണ് നാടും കുടുംബവും. 


പി അബ്ദുസത്താര്‍ മാസ്റ്റര്‍ ചെയര്‍മാനും പുതിയോട്ടില്‍ മുഹമ്മദ് മാസ്റ്റര്‍ കണ്‍വീനറായും, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, വൈസ് പ്രസിഡന്റ് ഫസല്‍ കൊടിയത്തൂര്‍, സി.പി ചെറിയമുഹമ്മദ്, സി.ടി.സി അബ്ദുല്ല, വാര്‍ഡ് മെംബര്‍ കോമളം തോണിച്ചാല്‍, ബഷീറുദ്ധീന്‍ പുതിയോട്ടില്‍ എന്നിവര്‍ രക്ഷാധികാരികളായും 101 അംഗ കമ്മിറ്റി രൂപീകരിച്ച് ഫണ്ട് ശേഖരണം ആരംഭിച്ചു. ഗോതമ്പറോഡ് എ.എം.ഐ ഹാളില്‍ ചേര്‍ന്ന കമ്മിറ്റി രൂപീകരണ യോഗത്തിന് വാര്‍ഡ് മെമ്പര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പുതിയോട്ടില്‍, പി അബ്ദുസത്താര്‍, കബീര്‍ കണിയാത്ത്, ജെയിന്‍ സുരേഷ്, മുനീര്‍ ഗോതമ്പറോഡ്, രാജന്‍, ആരിഫ്, സലീം കോയ തുടങ്ങിയവര്‍ സംസാരിച്ചു. സംഭാവനകള്‍ അയക്കാന്‍:  ഗൂഗിള്‍ പേ: *9544 144 455*, SBI Mukkom ABDUL SALEEM. O, *A/c No. 67309752115*, IFSC  SBIN 0010708.


ഫോട്ടോ: ഗോതമ്പറോഡ് റഊഫ്  ചികിത്സാ സഹായ കമ്മിറ്റി രൂപീകരണയോഗത്തിൽ വാർഡ് മെംബർ കോമളം തോണിച്ചാൽ സംസാരിക്കുന്നു.

Post a Comment

0 Comments