മരഞ്ചാട്ടി - : മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ അവധിക്കാല കായികപരിശീലന ക്യാമ്പ് ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജിതിൻ നരിവേലിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സ്പോർട്സ് എഡ്യൂക്കേഷൻ പ്രമോഷൻ ട്രസ്റ്റ് കോച്ച് ശ്രീ. തോമസ് പോൾ അത് ലറ്റിക്സ്, ഫുട്ബോൾ ഇനങ്ങളിൽ പരിശീലനം നൽകുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീന റോസ്, , ശ്രീ. ജോയി പുതിയിടത്തു ചാലിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. മൊബൈലിന്റെയും , ലഹരി വസ്തുക്കളുടെയും കെണിയിൽ നിന്നും ഈ അവധിക്കാലത്ത് പുതുതലമുറയെ രക്ഷിക്കുക എന്നതാണ് ഈ പരിശീലന പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. രാവിലെ 7.30 മുതൽ 9.00 വരെയാണ് പരിശീലന സമയം.
0 Comments