Ticker

6/recent/ticker-posts

തിരുവമ്പാടി -തോട്ടുമുക്കം -അരീക്കോട് റൂട്ടിൽ KSRTC പുതിയ സർവീസ് 22-04-2025 ചൊവ്വാഴ്ച മുതൽ ആരംഭിക്കുന്നു.



തോട്ടുമുക്കം : യാത്രാക്ലേശം രൂക്ഷമായ തിരുവമ്പാടി -കൂമ്പാറ - മരഞ്ചാട്ടി -തോട്ടുമുക്കം -അരീക്കോട് റൂട്ടിൽ പുതിയ KSRTC ബസ് സർവീസ് 2025 ഏപ്രിൽ 22 ചൊവ്വാഴ്ച രാവിലെ ആരംഭിക്കുന്നു. ഈ റൂട്ടിലെ യാത്രാക്ലേശം ശ്രദ്ധയിൽപെട്ട തോട്ടുമുക്കം മലയോര മേഖല KSRTC ഫോറം പ്രസിഡന്റ്‌ ബാസിത് തോട്ടുമുക്കം സെക്രട്ടറി നാരായണൻ മാവാതുക്കൽ എന്നിവർ KSRTC നോർത്ത് സോണൽ ഓഫീസർക്ക് നൽകിയ നിവേദനവും നിരന്തര ഇടപെടൽ മൂലമാണ് തിരുവമ്പാടി -തോട്ടുമുക്കം -അരീക്കോട് റൂട്ടിൽ പുതിയ KSRTC റൂട്ട് അനുവദിക്കുവാൻ കാരണം.


മാന്യ യാത്രക്കാർ തിരുവമ്പാടി മുതൽ അരീക്കോട് വരെ ബസിൽ കയറി സർവീസ് വിജയിപ്പിക്കണമെന്ന് മലയോര മേഖല KSRTC 

ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു.


ബസിന്റെ സമയ ക്രമം താഴെ ചേർക്കുന്നു.

രാവിലെ 06.40 ന് തിരുവമ്പാടി നിന്നും പുറപ്പെടുന്ന ബസ് 07.25 തോട്ടുമുക്കം വഴി അരീക്കോട് 07.45 ന് എത്തിച്ചേരുകയും ചെയ്യും.

തിരിച്ചുള്ള ട്രിപ്പ്‌ അരീക്കോട് നിന്നും 07.55 ന് ആരംഭിച്ചു തോട്ടുമുക്കത്ത് 08.15 എത്തിച്ചേരുകയും.

പതിവ് പോലെ 

തോട്ടുമുക്കത്ത് നിന്നും 08.30 ന് പാറത്തോട് -മുക്കം സിവിൽ വഴി കോഴിക്കോടിനു പോവുകയും ചെയ്യും.

Post a Comment

0 Comments